Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Invest Kerala Global

ഇ​ൻ​വെ​സ്റ്റ് കേ​ര​ള ഉ​ച്ച​കോ​ടി: 50,000 തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടാ​​​​യെ​​​​ന്ന് മന്ത്രി പി. ​​​​രാ​​​​ജീ​​​​വ്

കൊ​​​​ച്ചി: ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ന്ന ഇ​​​​ൻ​​​​വെ​​​​സ്റ്റ് കേ​​​​ര​​​​ള ഗ്ലോ​​​​ബ​​​​ൽ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലൂ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് 100 പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലാ​​​​യി 36,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ നി​​​​ക്ഷേ​​​​പം എ​​​​ത്തി​​​​യെ​​​​ന്ന് വ്യ​​​വ​​​സാ​​​യ​​​മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്. ഇ​​​​തി​​​​ലൂ​​​​ടെ 50,000 പു​​​​തി​​​​യ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്‌​​​ടി​​​ക്കാ​​​​നാ​​​​യെ​​​​ന്നും മ​​​​ന്ത്രി അവകാശപ്പെട്ടു.

ആ​​​​ലു​​​​വ ചു​​​​ണ​​​​ങ്ങം​​​​വേ​​​​ലി​​​​യി​​​​ൽ ഇ​​​​ൻ​​​​വെ​​​​സ്റ്റ് കേ​​​​ര​​​​ള ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലൂ​​​​ടെ ആ​​​​രം​​​​ഭി​​​​ച്ച നൂ​​​​റാ​​​​മ​​​​ത്തെ പ​​​​ദ്ധ​​​​തി​​​​യാ​​​​യ എ​​​​ൻ​​​​ഡി​​​​ആ​​​​ർ സ്‌​​​​പേ​​​​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ വെ​​​​യ​​​​ർ​​​​ഹൗ​​​​സിം​​​​ഗ് ആ​​​​ൻ​​​​ഡ് ലോ​​​​ജി​​​​സ്റ്റി​​​​ക്‌​​​​സ് ശൃം​​​​ഖ​​​​ല​​​​യു​​​ടെ ശി​​​​ലാ​​​​സ്ഥാ​​​​പ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

നി​​​​ക്ഷേ​​​​പ​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ക്കി മാ​​​​റ്റു​​​​ന്ന​​​​തി​​​​ൽ കേ​​​​ര​​​​ളം മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ വ​​​​ള​​​​രെ മു​​​​ന്നി​​​​ലാ​​​​ണ്. മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ത് 14-15 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, കേ​​​​ര​​​​ള​​​​ത്തി​​​​ൽ നി​​​​ക്ഷേ​​​​പ​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​ന്ന​​​​തി​​​​ന്‍റെ നി​​​​ര​​​​ക്ക് 24 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

250 കോ​​​​ടി രൂ​​​​പ മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കി​​​​ൽ എ​​​​ൻ​​​​ഡി​​​​ആ​​​​ർ സ്‌​​​​പേ​​​​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡാ​​​​ണ് എ-​​​​ഗ്രേ​​​​ഡ് വെ​​​​യ​​​​ർ​​​​ഹൗ​​​​സിം​​​​ഗ് ആ​​​​ൻ​​​​ഡ് ലോ​​​​ജി​​​​സ്റ്റി​​​​ക്‌​​​​സ് ശൃം​​​​ഖ​​​​ല സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up